Connect with us

Crime

വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍

Published

on

വിശാഖപട്ടണം: വന്ദേഭാരത് എക്‌സ്പ്രസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ അറസ്റ്റില്‍. ഗോസല ശങ്കര്‍(22) ടെകേതി ചന്തു, രാജ്കുമാര്‍(19) എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.  വിശാഖപട്ടണത്തിന് തൊട്ടടുത്ത് കാഞ്ചരപാളം എന്ന സ്ഥലത്ത് വച്ച് ബുധനാഴ്ച്ചയാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഇവര്‍ കല്ലെറിയുന്ന സിസിടവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. ആര്‍പിഎഫിന്റേയും ജിആര്‍പിയുടെയും സിറ്റി പോലീസിന്റേയും സംയുക്ത സംഘമാണ് അക്രമിസംഘത്തെ പിടികൂടിയത്.

ഈ മാസം 19ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിക്കേണ്ട സെക്കന്തരാബാദ് വിശാഖപട്ടണം ട്രെയിനിന് നേരെ കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. ട്രയല്‍ റണ്‍ നടത്തി വരികയായിരുന്ന ട്രെയിന്‍ വിശാഖപട്ടണം സ്റ്റേഷനിലേക്ക് പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമായി കൊണ്ടു വരുന്നതിനിടെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ എല്ലാ ചില്ലുകളും പൊട്ടിയിരുന്നു.  

Continue Reading