Connect with us

Crime

കര്‍ണ്ണാടക ക്വാറി ഇടപാട് കേസ്: പിവി അന്‍വറിനെ മൂന്നാം തവണയും ഇഡി ചോദ്യം ചെയ്യുന്നു

Published

on

കൊച്ചി: കര്‍ണാടക ക്വാറി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി പിവി അന്‍വര്‍ എംഎല്‍എ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി. മൂന്നാം വട്ടമാണ് അന്‍വര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവുന്നത്. കര്‍ണാടക ക്വാറി ഇടപാടിലാണ് അന്വേഷണം തുടങ്ങിയതെങ്കിലും പിവി അന്‍വറിന്റെ പത്ത് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ ഇഡി പരിശോധിച്ചു വരികയാണെന്നാണ് വിവരം. മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും, വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്.
ക്വാറിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇഡിയ്ക്ക് മൊഴി നല്‍കിയിരുന്നു,ഇതടക്കമുള്ള നിരവധി പരാതികളാണ് ഇഡി പരിശോധിക്കുന്നത്. മാധ്യമങ്ങളുടെ ധാരണ തന്നെ ചോദ്യം ചെയ്യാനാണ് വിളിപ്പിച്ചതെന്നും അക്കാര്യത്തില്‍ കുറച്ച് ദിവസത്തില്‍ വ്യക്തത വരുമെന്നും പി വി അന്‍വര്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചിരുന്നു.

Continue Reading