Connect with us

KERALA

ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഫെബ്രുവരി 3 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും

Published

on

തിരുവനന്തപുരം :നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ നടപടികൾ ആരംഭിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള വലിയ സംഘർഷത്തിന് അയവ് വന്നെങ്കിലും നയപ്രഖ്യാപന പ്രസംഗത്തിലെ ഗവർണറുടെ ശൈലി ശ്രദ്ധിക്കപ്പെടും.

ഗവർണറോടുള്ള പ്രതിപക്ഷത്തിന്റെ നിലപാടും ശ്രദ്ധേയം ആയിരിക്കും. ഫെബ്രുവരി 3 ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അദ്ദേഹത്തിന്റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. മാർച്ച് 30ന് ബജറ്റ് പാസാക്കി പിരിയാനാണ് ഇപ്പോഴത്തെ തീരുമാനം.

സഭാ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതൽ നിയമസഭ വേദിയാകുന്നത്. ബഫർ സോൺ, പോലീസ് ഗുണ്ടാ ബന്ധം, ലഹരി മാഫിയയും സിപിഎം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും.

Continue Reading