KERALA
ലൈഫ് മിഷന്‍ തട്ടിപ്പില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി സി.ബി.ഐ

കൊച്ചി: ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ നീക്കം തുടങ്ങി. ലൈഫ് മിഷന്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ കോടതി ഉത്തരവിന്റെ പരിരക്ഷയുളളൂ. ബാക്കി അന്വേഷണം തുടരുന്നതിന് തങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് സി.ബി.ഐ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത.് വിദേശത്ത് നിന്ന് എത്തിയ പണം ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്കോ ഇടനിലകാര്‍ക്കോ പൊതുപ്രവര്‍ത്തകര്‍ക്കോ കമ്മീഷനായി നല്‍കിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിനും സി.ബി.ഐക്ക് തടസമില്ല. ഇക്കാര്യത്തില്‍ സി.ബി.ഐക്ക് നിയമോപദേശം ലഭിച്ചതായും വിവരമുണ്ട്.
താന്‍ കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് സന്തോഷ് ഈപ്പന്റെ മൊഴി.ഈ മൊഴി പ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് സി.ബി.ഐയുടെ വാദം. ഇതിനെ തുടര്‍ന്നാണ് ശിവശങ്കര്‍ അടക്കമുളള ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ സി.ബി.ഐ ഒരുങ്ങുന്നത്. ശിവശങ്കര്‍ ഇടപെട്ടാണ് ലൈഫ് മിഷന്‍ പദ്ധതി യൂണിടാക്കിന് നല്‍കുന്നത്. ശിവശങ്കറാണ് പദ്ധതിയുടെ എം.ഒ.യു പോലും അട്ടിമറിച്ചത്. ആദ്യം നിശ്ചയിച്ച ഫ്‌ളാറ്റുകളുടെ എണ്ണം പോലും കുറച്ചത് ശിവശങ്കര്‍ ഇടപെട്ടാണെന്നാണ് സി.ബി.ഐക്ക് ലഭിച്ച വിവരം.
സ്വപ്ന സുരേഷ് അടക്കമുളളവര്‍ക്ക് കമ്മീഷന്‍ കിട്ടിയതില്‍ ശിവശങ്കറിന് പങ്കുണ്ടോയന്നെതും സി.ബി.ഐയുടെ പരിശോധനാ വിഷയമാണ്. അതുകൊണ്ട് ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് സി.ബി.ഐ നിലപാട്. ഈ ആഴ്ച തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്തേക്കുമെന്നാണ് സി.ബി.ഐ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന