Connect with us

Gulf

സാങ്കേതിക തകരാറിനെത്തുടർന്ന്  തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരിച്ചിറക്കി

Published

on

തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം തിരിച്ചിറക്കി. തിരുവനന്തപുരത്ത് നിന്ന് മസ്‌കറ്റിലേയ്ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസാണ് തിരിച്ചിറക്കിയത്.രാവിലെ 8.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന 1X 549 വിമാനം സാങ്കേതിക തകരാർ ഉണ്ടായതിനെത്തുടർന്ന് 9.17ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 105 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.തകരാർ പരിഹരിക്കുന്നതിനായുള്ള നടപടികൾ വൈകുമെന്നതിനാൽ യാത്രക്കാർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി. ഇത് ഉച്ചയ്ക്ക് ഒരു മണിയോടെയാകും പുറപ്പെടുകയെന്നും അധികൃതർ അറിയിച്ചു.

Continue Reading