Connect with us

Entertainment

ബിബിസി ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തൽ: മല്ലിക സാരാഭായ്

Published

on

    
ഗുജറാത്ത് കലാപത്തിൻറെ നേർക്കാഴ്ചയാണ് ബിബിസി ഡോക്യുമെൻററിയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെൻററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. 1969 ലെ കലാപവും നടുക്കുന്ന ഓർമ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹൽകയുടേതടക്കം റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അർഹിക്കുന്നുവെന്ന തരത്തിൽ സമൂഹം നിശബ്ദമായിരുന്നു എന്നും മല്ലിക സാരാഭായ് പറഞ്ഞു.

മോദി വിരോധി ആയതുകൊണ്ട് മാത്രം തെലങ്കാനയിലെ സർക്കാർ പരിപാടിയിൽ തനിക്ക് നൃത്തം ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടുവെന്നും മല്ലിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരള കലാമണ്ഡലത്തിൻറെ വികസനത്തിന് കൂടുതൽ ഫണ്ട് സ്വരൂപിക്കുന്നതടക്കം തനിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും മല്ലിക പറഞ്ഞു.

Continue Reading