NATIONAL
ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു ജമ്മുകാശ്മീരിൽ മെഹബൂബ മുഫ്തിയും പ്രിയങ്കയും അണിചേർന്നു

ന്യൂഡല്‍ഹി: സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്നലെ നിര്‍ത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിച്ചു. അവന്തിപോരയിലെ ചുര്‍സൂ ഗ്രാമത്തില്‍ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിച്ചത്.. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിര്‍ത്തിവച്ചത്. മെഹബൂബ മുഫ്തിയും പ്രിയങ്കാ ഗാന്ധിയും ഇന്നത്തെ യാത്രയിൽ അണിചേർന്നു.
അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായെന്ന കോണ്‍ഗ്രസ് ആരോപണം ജമ്മുകാശ്മീര്‍ പൊലീസ് നിഷേധിച്ചു. വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തുന്നത് മുന്‍കൂട്ടി അറിയിച്ചില്ലെന്നും യാത്ര നിര്‍ത്തുന്നതിന് മുന്‍പ് ചര്‍ച്ച ചെയ്തില്ലെന്നുമാണ് ജമ്മു കാശ്മീര്‍ പൊലീസ് പ്രതികരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല. പന്താര ചൗക്കില്‍ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. യാത്രക്ക് സുരക്ഷ ഉറപ്പാക്കാൻ എ.ഐ.സി.സി പ്രസിഡണ്ട് മല്ലികാർജുൻ ഖാർ ഗെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു.