Kannur
മുസ്ലിം ലീഗ് തലശ്ശേരി മണ്ഡലം സമ്മേളനം 28 മുതൽ 31 വരെ

.തലശ്ശേരി : ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തലശ്ശേരി മണ്ഡലം സമ്മേളനം
ശിഹാബ് തങ്ങൾ സൗദത്തിനു പരിസരത്തു നടക്കും. 28, 29, 30, 31 തീയ്യതികളിലായാണ് സമ്മേളനം നടക്കുക. 28 ന് 2 മണിക്ക് സ്വാഗത സംഘം ചെയർമാൻ എ കെ. അബൂട്ടി ഹാജി പതാക ഉയർത്തും. 2. 30 ന് നടക്കുന്ന വനിത സംഗമം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ ഉദ്ഘാടനം ചെയ്യും. ഹരിത മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് 4 ന് എ. കെ. മുസ്തഫ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ബഷീർ ചെറിയാണ്ടിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്യും. ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തും. 29 ന് മുസ്ലിം ലീഗ് നേതാവും മുസ്ലിം യൂത്ത് ലീഗ് സ്ഥാപക പ്രസിഡണ്ടുമായ കെ. കെ. മുഹമ്മദിനെ മത്തി പറമ്പിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും. 29 ന് വൈകിട്ട് നേതൃത്വ സംഗമവും 30 ന് വൈകി
ട്ട് 4 ന് യുവജന ട്രെയിഡ് യൂണിയൻ സംഗമവും നടക്കും. 31 ന് വൈകിട്ട് 4 ന് തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ എ. പി മഹമൂദ് നഗറിൽ നടക്കുന്ന പൊതു സമ്മേളനം എ. കെ. അബൂട്ടി ഹാജിയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് ദേശീയ അസി. സെക്രട്ടറി സി. കെ. സുബൈർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തും. സിദ്ദീഖലി മങ്ങാട്ടൂർ , അഡ്വ. അബ്ദുൾ കരിം ചേലേരി, അഡ്വ. കെ. എ ലത്തീഫ് പ്രസംഗിക്കും. ഷാനിദ് മേക്കുന്ന് സ്വാഗതവും എൻ. മഹമൂദ് നന്ദിയും പറയും.
വാർത്ത സമ്മേളനത്തിൽ എ. കെ. അബൂട്ടി ഹാജി, ബഷീർ ചെറിയാണ്ടി, ഷാനിദ് മേക്കുന്ന്, എൻ. മഹമൂദ്, കെ. സി അഹമ്മദ്, വി. കെ. ഹുസൈൻ, റഹ്ദാദ് മൂഴിക്കര , അസീസ് വടക്കുമ്പാട് പങ്കെടുത്തു.