Connect with us

Business

ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല. തട്ടിപ്പ് തട്ടിപ്പുതന്നെയാണ്. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു.അദാനിയുടെ ആരോപണത്തിന് മറുപടി

Published

on

മുംബൈ: അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ട് ഇന്ത്യൻ സ്ഥാപനങ്ങളിലേക്കും ജുഡീഷ്യറിയിലേയ്ക്കുമുള്ള കടന്നുകയറ്റമാണെന്ന അദാനിയുടെ ആരോപണത്തിന് മറുപടിയുമായി സ്ഥാപനം. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാവില്ല. തട്ടിപ്പ് തട്ടിപ്പുതന്നെയാണ്. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെ പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പിൽ 30 പേജുകളിൽ മാത്രമാണ് മറുപടിയുള്ളത്, എന്നാണ് ഹിൻഡൻബർഗ് വ്യക്തമാക്കുന്നത്.പൊതുജന മദ്ധ്യത്തിൽ ലഭ്യമായ വിവരങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് ഹിൻഡൻബർഗ് നുണപ്രചാരണം നടത്തിയെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഹിൻഡൻ ബർഗ് റിസർച്ചിന്റെ 88 ചോദ്യങ്ങളിൽ 68നും അതത് കമ്പനികൾ വാർഷിക റിപ്പോർട്ടിൽ ഉത്തരം നൽകിയിട്ടുണ്ടെന്നും ശേഷിച്ച 20ൽ 16 എണ്ണം ഷെയർ ഹോൾഡർമാരുടെ വരുമാനത്തെ കുറിച്ചാണെന്നും നാല് ചോദ്യങ്ങൾ ശുദ്ധ അസംബന്ധമാണെന്നും അദാനി ഗ്രൂപ്പ് നേരത്തേ പറഞ്ഞു.

Continue Reading