KERALA
ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദ് ഫാസിലും സിയ പവലും.

കോഴിക്കോട്: ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സഹദ് ഫാസിലും സിയ പവലും. കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ഇന്ന് രാവിലെ സഹദ് കുഞ്ഞിന് ജന്മം നൽകി.
മാർച്ച് 4 നാണ് തീയതി നിശ്ചയിച്ചിരുന്നതെങ്കിലും ഷുഗർ കൂടിയതിനെ തുടർന്ന് നേരത്തെ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെയാണ് കുഞ്ഞു പിറന്നത്. കുഞ്ഞിന്‍റെ ലിംഗം വെളിപ്പെടുത്താൻ താൽപര്യമില്ലെന്നു കുട്ടി വലുതാകുമ്പോൾ പറയട്ടെ എന്നുമായിരുന്നു അമ്മയായ സിയയുടെ പ്രതികരണം.
ഇരുവരുടെയും മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പോസ്റ്റ് ഏറെ വൈറലായിരുന്നു. ഇന്നലെ സിയ ആശുപത്രിയിൽ അഡ്മിറ്റായ വിവരം ഇസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. പിന്നാലെ ഇന്നു രാവിലെ കുട്ടിയുണ്ടായി വിവരവും താരം പങ്കു വച്ചു.