KERALA
ഇ.പി. ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് എം.വി. ഗോവിന്ദൻ. വിവാദം മാധ്യമസൃഷ്ടി

കൊച്ചി: റിസോർട്ട് വിവാദത്തിൽ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജനെതിരെ പാർട്ടി അന്വേഷണമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.മാധ്യമങ്ങൾ നടത്തുന്ന ചർച്ചകൾക്കൊന്നും വശംവദമാകാൻ പാർട്ടിയില്ല. വിഷയത്തിൽ പാർട്ടി തലത്തിൽ ഒരു അന്വേഷണവും ഇല്ലെന്നും ഗോവിന്ദൻ മറുപടി നൽകി.
റിസോർട്ട് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇ.പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയിരുന്നു. തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമത്തിന് പിന്നിൽ ആരാണെന്ന് പരിശോധിക്കണമെന്നും പി. ജയരാജന്റെ പേരെടുത്ത് പറയാതെ അദ്ദേഹം സെക്രട്ടേറിയറ്റിൽ ആവശ്യപ്പെട്ടിരുന്നു.