Crime
ശിവശങ്കറിന്റെ സുഹൃത്തിന് ഇ ഡി നോട്ടിസ് ,ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ നീക്കം

കൊച്ചി :എം.ശിവശങ്കറിന്റെ സുഹൃത്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ വേണുഗോപാലിന് നോട്ടിസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി അറിയിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. ശിവശങ്കര്‍ നിസ്സഹകരണം തുടരുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം വേണുഗോപാലാണ് നേരത്തെ ലോക്കര്‍ തുറന്നത്. ഇതില്‍ നിന്നും കോഴപ്പണം കണ്ടെത്തിയെന്നാണ് ഇഡി ആരോപണം.
അതേസമയം, ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്തു വരികയാണ്. ശിവശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലായിരുന്നു ഇ.ഡിയുടെ പരാതി. ഇഡി പറയുന്നത് പോലെ മൊഴി നല്‍കാന്‍ താന്‍ ഒരുക്കമല്ല എന്നാവര്‍ത്തിക്കുകയാണ് എം ശിവശങ്കര്‍.