Connect with us

KERALA

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കാനുള്ള  നിര്‍ദേശം മുഖ്യമന്ത്രി തള്ളി

Published

on

തിരുവനന്തപുരം: ബാങ്കുകളുടെ അവധിക്ക് സമാനമായ രീതിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധി നല്‍കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ദേശം മുഖ്യമന്ത്രി തള്ളി. നാലാം ശനിയാഴ്ചയിലെ അവധിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വെച്ച വ്യവസ്ഥകളോട് ജീവനക്കാര്‍ക്ക് സഹകരിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.

നാലാം ശനി അവധി സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി വി പി ജോയ് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫയല്‍ മഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ചര്‍ച്ചയില്‍ ഈ നടപടിയെ ഇടത് സംഘടനകള്‍ ഇതിനെ പൂര്‍ണമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

നാലം ശനി അവധി നടപ്പിലാക്കുന്നതിന് നിലവിലുള്ള ശമ്പളത്തോടെയുള്ള അവധി 20 ദിവസത്തില്‍ നിന്നും 15 ആക്കി കുറക്കുക, പ്രതിദിന പ്രവര്‍ത്തന സമയം രാവിലെ 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കുക തുടങ്ങിയ വ്യവസ്ഥകളായിരുന്നു സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. സര്‍ക്കാര്‍ ഈ വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ നാലാം ശനിയാഴ്ച അവധിയാക്കാനായിരുന്നു സര്‍ക്കാര്‍ തലത്തിലെ തീരുമാനം’

Continue Reading