Connect with us

KERALA

പേരാമ്പ്രയിൽ സ്കൂൾ ബസ് സി പി എം ജാഥയ്ക്ക് ഉപയോഗിച്ചത് പരിശോധിക്കുമെന്ന് എം.വി ഗോവിന്ദൻ

Published

on

കോഴിക്കോട്: ക്ഷേത്രങ്ങളുടെ ഭരണം നടത്തേണ്ടത് വിശ്വാസികൾ തന്നെയെന്ന് സമ്മതിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.  കോഴിക്കോട്ട് ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ഗോവിന്ദൻ ഇങ്ങനെ പറഞ്ഞത്. പാർട്ടി നേതൃത്വം അല്ല ക്ഷേത്ര ഭരണം കൈകാര്യം ചെയ്യേണ്ടതെന്ന പറഞ്ഞ അദ്ദേഹം ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബാധകമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ‘വാർത്താ ഏജൻസികളെ കാവി വത്‌കരിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുകയാണ്.

പേരാമ്പ്രയിൽ സ്കൂൾ ബസ് സി പി എം ജാഥയ്ക്ക് ഉപയോഗിച്ചത് പരിശോധിക്കും. ഇടതുമുന്നണി കൺവീനർ കൂടിയായ ഇ പി ജയരാജന് ഏതുസമയത്ത് വേണമെങ്കിലും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമാകാം’-എം വി ഗോവിന്ദൻ പറഞ്ഞു.

സിപിഎം ഏരിയാ കമ്മിറ്റി
പാലക്കാട്ടെ പി കെ ശശിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദനമുൾപ്പടെയുള്ള ആരോപണങ്ങളിൽ ആരുടെയും പേരെടുത്ത് പറയാതെ പാർട്ടി നിലപാട് ഗോവിന്ദൻ ആവർത്തിക്കുകയും ചെയ്തു. പാർട്ടിക്കകത്ത് കളകൾ ഉണ്ടെങ്കിൽ പറിച്ചുകളയും.തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല. ലൈഫ് മിഷനിൽ ഒരു ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കാര്യത്തിൽ മാത്രമാണ് അപാകത ഉണ്ടായത്. തെറ്റ് ചെയ്തവർ മാത്രം അതിന് മറുപടി പറഞ്ഞാൽ മതി. ഇക്കാര്യം പാർട്ടി പരിശോധിക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Continue Reading