NATIONAL
ത്രിപുരയില്‍ സസ്‌പെന്‍സ്; ബിജെപിക്ക് ക്ഷീണം 

അഗര്‍ത്തല: ത്രിപുര ആര് ഭരിക്കും.വോട്ടെണ്ണലില്‍ ലീഡ് നിലയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. 27 സീറ്റില്‍ ബിജെപി സഖ്യവും 20 സീറ്റില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യവും ലീഡ് ചെയ്യുന്നു. 11 സീറ്റില്‍ മുന്നിലെത്തിയ തിപ്ര മോത്ത പിടിക്കുന്ന സീറ്റുകളാകും ഒരു പക്ഷേ അന്തിമമായി ത്രിപുരയുടെ ഭരണം ആര്‍ക്കെന്ന് നിർണ്ണയിക്കുക.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമായ മുന്‍തൂക്കം പ്രവചിച്ചെങ്കിലും പക്ഷേ ബി.ജെ.പിക്ക് ആ പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആദ്യ ഫലസൂചനകള്‍ നല്‍കുന്നത്. നിലവില്‍ 27 ഇടത്താണ് ബി.ജെ.പി. സഖ്യം മുന്നേറുന്നത്. ഇതില്‍ ഒരിടത്ത് ഐ.പി.എഫ്.ടിയാണ് മുന്നേറുന്നത്.
43 ഇടത്ത് മത്സരിച്ച സി.പി.എം. 14 ഇടത്ത് മുന്നേറുമ്പോള്‍ കോണ്‍ഗ്രസ് അഞ്ചിടത്തും സി.പി.ഐ. ഒരിടത്തും മുന്നിലാണ്.13 ഇടത്തായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. പ്രദ്യോത് ദേബ് ബര്‍മ്മയുടെ നേതൃത്വത്തിലുള്ള തിപ്ര മോത്ത പാര്‍ട്ടിയുടെ നിലപാട് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാകുമെന്ന സൂചനയാണ് നിലവില്‍ വരുന്നത്. 11 ഇടത്താണ് നിലവില്‍ തിപ്ര മോത്ത മുന്നേറുന്നത്.