NATIONAL
വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം

ന്യൂഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിച്ചു. ആദ്യഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലമാണ്.
ത്രിപുരയിലേക്കുള്ള വോട്ടെടുപ്പ് ഈ മാസം 16-നും നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 27-നുമാണ് നടന്നത്. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലും മറ്റു രണ്ടിടത്ത് 59 വീതം മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പു നടന്നത്. എക്‌സിറ്റ് പോളുകളില്‍ ത്രിപുരയിലും നാഗാലാന്‍ഡിലും ബി.ജെ.പി.ക്കാണ് മേല്‍ക്കൈ പ്രവചിച്ചത്. മേഘാലയയില്‍ തൂക്കുസഭയ്ക്കാണ് സാധ്യതയെന്നും പറയുന്നു.
ത്രിപുരയിൽ ബി.ജെ.പി 36 സി.പി.എം 13 ടി.ഐ.പി.ആർ. എ 11 എന്നിങ്ങനെയാണ് ഇപ്പോഴത്തെ ലീഡ്. നാഗാലൻഡിൽ 48 സീറ്റിൽ ബി.ജെ.പിയും എൻ.പി.എഫ് 6 കോൺഗ്രസ് ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. മേഘാലയയിൽ എൻ.പി.പി 25 സീറ്റിൽ ലീഡ് ചെയ്യുന്നു ബി.ജെ.പി12 സീറ്റിലും കോൺഗ്രസ് 6 സീറ്റിലും ടി.എം.സി 9 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്
മേഘാലയയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമേ കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മത്സരരംഗത്തുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. രണ്ടു സീറ്റുകളായിരുന്നു ബി.ജെ.പി. 2018-ല്‍ നേടിയത്. എന്നാല്‍, എന്‍.പിപിയുമായി ചേര്‍ന്ന് സര്‍ക്കാരിന്റെ ഭാഗമായിരുന്നു. സാങ്മയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് ബി.ജെ.പി. ഇത്തവണ 60 സീറ്റിലും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നു.