Crime
ലൈഫ് മിഷൻ കോഴകേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴകേസിൽ എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളി. സിബിഐ കോടതി. ഇഡി കോടതിയിൽ സമർപ്പിച്ച തെളിവുകൾ വിലയിരുത്തിയാണ് കോടതി ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. കേസിന്‍റെ പ്രാഥമിക ഘട്ടമാണിത്. ഇപ്പോൾ തന്നെ ജാമ്യം നൽകിയാൽ അത് കേസിനെ ബാധിക്കുമെന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.