NATIONAL
തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞില്ല

ചെന്നൈ: തമിഴ്നാട്ടിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 മലയാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ തേനിയിൽ വെച്ചാണ് അപകടം ഉണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആളെ മെഡിക്കൽ കോളെജിലേക്ക് മാറ്റി. മരിച്ച 2 പേർ കോട്ടയം സ്വദേശികളാണെന്ന സൂചനയുണ്ട്. ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിന്‍റെ ടയർ പൊട്ടി ലോറിയുമായി കൂട്ടിയിടിച്ചതാണ് അപകടകാരണം. സംഭവത്തിൽ അല്ലിനഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു