Crime
സി.എം. രവീന്ദ്രനെ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: ലൈഫ് മിഷന്‍കോഴ ഇടപാടുകേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ (ഇ.ഡി.) ഹാജരായി. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇന്നും ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ചത്.
രവീന്ദ്രനെ ചൊവ്വാഴ്ച 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. രാവിലെ 10.30-ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ടുമണിയോടെയാണ് അവസാനിച്ചത്.
രണ്ടാമതും നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒന്‍പതരയോടെ രവീന്ദ്രന്‍ ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരായത്.