KERALA
എറണാകുളം കളക്ടറെ സ്ഥലം മാറ്റി. രേണുരാജ് ഉൾപ്പടെ നാല് കളക്ടർമാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് നാല് കളക്ടർമാർക്ക് സ്ഥലംമാറ്റം. എറണാകുളം കളക്ടർ രേണുരാജ് ഐ എ എസിനെ വയനാട് കളക്ടറാക്കി സ്ഥലം മാറ്റി. ആലപ്പുഴ കളക്ടർ വി ആർ കൃഷ്ണതേജയെ തൃശൂരിലേക്കാണ് സ്ഥലം മാറ്റിയത്. തൃശൂരിൽ കളക്ടറായിരുന്ന ഹരിത വി കുമാറാകും പകരം ആലപ്പുഴ കളക്ടറാവുക. വയനാട് കളക്ടർ എ ഗീതയ്ക്ക് കോഴിക്കോട് കളക്ടറായിട്ടാണ് സ്ഥലംമാറ്റമുണ്ടായിരിക്കുന്നത്.
സ്ഥലം മാറ്റത്തിൽ ഏറെ ശ്രദ്ധേയം എറണാകുളം കളക്ടറുടേതാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നതിലടക്കം കളക്ടർക്കെതിരെ ആരോപണങ്ങളുയർന്നിരുന്നു. തീയണയ്ക്കുന്നതിന് മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ജില്ലാ ഭരണകൂടത്തിന് വീഴ്ചയുണ്ടായെന്നായിരുന്നു ആരോപണം. മുൻപ് സ്‌കൂളുകൾക്ക് അവധി അനുവദിക്കുന്ന വിഷയങ്ങളിലടക്കം രേണുരാജിനെതിരെ വിമർശനം ഉയർന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്നുമുള്ള ഉമേഷ് എൻ എസ് ഐ എ എസിനെയാണ് എറണാകുളം കളക്ടറായി നിയമിച്ചിട്ടുള്ളത്.
അതേസമയം ആലപ്പുഴയിലെ ജനകീയ കളക്ടർ എന്ന വിശേഷണമുണ്ടായിരുന്ന വി ആർ കൃഷ്ണതേജയ്ക്കും സ്ഥലംമാറ്റമുണ്ടായി. ഇനി തൃശൂർ കലക്ടറായി കൃഷ്ണതേജ സേവനം അനുഷ്ഠിക്കും,