Connect with us

Crime

മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങൾക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം .  മന്ത്രി പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിനു വന്നില്ലെങ്കിൽ നൂറു രൂപ പിഴ ഈടാക്കുമെന്നു കുടുംബശ്രീ അംഗങ്ങൾക്കു പഞ്ചായത്തംഗത്തിന്റെ മുന്നറിയിപ്പ്.
നെടുമങ്ങാട് ആനാട് പഞ്ചായത്ത് സിപിഐ വാർഡ് മെമ്പർ എ.എസ്.ഷീജയുടെ ശബ്ദസന്ദേശമാണ്  പുറത്ത് വന്നത്. ഞായറാഴ്ച വൈകിട്ടാണ് മന്ത്രി മുഹമ്മദ് റിയാസ് പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുന്നത്. 

വാട്സാപ് ഗ്രൂപ്പിലാണ് ഷീജ ശബ്ദസന്ദേശം പങ്കുവച്ചത്. മന്ത്രി ജി.ആർ.അനിലിന്റെ മണ്ഡലത്തിലാണു ചടങ്ങ്. 
‘‘പ്രിയപ്പെട്ട കുടുംബശ്രീ അംഗങ്ങളെ, വരുന്ന ഞായറാഴ്ച നമ്മുടെ പഴകുറ്റി പാലത്തിന്റെ ഉദ്ഘാടനമാണ്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നെടുമങ്ങാടിന്റെ മന്ത്രി ജി.ആർ.അനിൽ ആണ് അധ്യക്ഷത വഹിക്കുന്നത്. രണ്ടു മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ്. നമ്മുടെ വാർഡിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. വരുന്ന ഞായറാഴ്ച ഒരു കുടുംബശ്രീയും വയ്ക്കേണ്ടതില്ല. കുടുംബശ്രീയിലുള്ള എല്ലാവരുമായി ക്യത്യം നാലരയ്ക്കു പഴകുറ്റി പാലത്തിൽ എത്തിച്ചേരുക. വരാത്തവരിൽനിന്നു നൂറു രൂപ പിഴ ഈടാക്കുന്നതാണ്’’– എന്നാണ് ശബ്ദസന്ദേശം.

Continue Reading