Crime
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു. മനംനൊന്ത് അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി.

ഇടുക്കി: കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38) മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം ലിജിയുടെ 28 ദിവസം പ്രായമുള്ള ഇളയകുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചിരുന്നു. ഇതേത്തുടർന്ന് ലിജി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. കുഞ്ഞിന്‍റെ സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ പള്ളിയിൽ പോയപ്പോൾ ലിജിയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തിരികെ എത്തിയശേഷം അവരെ കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ ഇരുവരെയും കിണറ്റിൽ നിന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇരുവരേയും പുറത്തെടുത്തത്.