Connect with us

NATIONAL

അനിൽ ആന്‍റണി ബിജെപിയിലേക്കെന്ന് സൂചന. ഇന്ന് അംഗത്വമെടുത്തേക്കും

Published

on


ന്യൂഡൽഹി: അനിൽ ആന്‍റണി ബിജെപിയിലേക്കെന്ന് സൂചന. മുതിർന്ന കോൺഗ്രസ് നേതാവായ ഏ കെ ആന്‍റണിയുടെ മകനാണ് അനിൽ ആന്‍റണി. ഇന്ന് മൂന്നുമണിക്ക് ഒരു പ്രധാനവ്യക്തി പാർട്ടിയിൽ ചേരുമെന്നാണ് ബിജെപി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. ആ വ്യക്തി അനിൽ ആന്‍റണിയാണെന്നാണ് സൂചന. എന്നാൽ പരസ്യ പ്രതികരണത്തിന് അനിൽ ആന്‍റണി തയ്യാറാ‍യിട്ടില്ല.

ബിബിസി വിവാദവുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല നിലപാടായിരുന്നു അനിൽ ആന്‍റണിക്ക്. ഇതോടെ കോൺഗ്രസുമായി വാക് പോരുകൾ ഉണ്ടായിരുന്നു. കൂടാതെ രാഹുലിനെതിരെ രൂക്ഷമായ പ്രതികരണവും അനിൽ നടത്തിയിരുന്നു.

Continue Reading