Connect with us

Life

ഭവന-വാഹന പലിശ നിരക്കുകൾ ഉടൻ ഉയരില്ല.റിപ്പോ നിരക്കിൽ മാറ്റമില്ല.

Published

on

ന്യൂഡൽഹി:ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോ നിരക്ക് ആറര ശതമാനമായി തുടരും. മേയ് വരെ സാമ്പത്തിക സ്ഥിതി നിരീക്ഷിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.

രാജ്യാന്തര ബാങ്ക് തകർച്ചകളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ബാങ്കിംഗ് മേഖലയുടെ സ്ഥിരത നില നിർത്താൻ ലക്ഷ്യമിട്ടാണ് തീരുമാനം. വായ്പകൾ എടുത്തിട്ടുള്ളവർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ് ആർബിഐ നടത്തിയിരിക്കുന്നത്. റിപ്പോ നിരക്ക് ഉയരാത്തതുകൊണ്ട് ഭവന-വാഹന പലിശ നിരക്കുകൾ ഉടൻ ഉയരില്ല. 2023 ന്റെ ആദ്യപാദം മെച്ചപ്പെട്ടതാണെന്ന് റിസർവ് ബാങ്ക് ഗവർണർ അറിയിച്ചു.

ഇന്ത്യയിലെ ബാങ്കിംഗ്-നോൺ ബാങ്കിംഗ് മേഖല ആരോഗ്യകരമായാണ് മുന്നോട്ട് പോകുന്നതെന്നും അതുകൊണ്ട് തന്നെ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ 7 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞു.

Continue Reading