Connect with us

HEALTH

കോവിഡ് കുതിച്ചുയരുന്നു: പ്രതിദിന കണക്ക് 5000 കടന്നു

Published

on

കോവിഡ് കുതിച്ചുയരുന്നു: പ്രതിദിന കണക്ക് 5000 കടന്നു

ന്യൂഡൽഹി രാജ്യത്ത് വീണ്ടും ആശങ്കയായി കോവിഡ് കേസുകളിൽ വൻ വർധന. പ്രതിദിന കണക്ക് 5,000 ത്തിന് മുകളിൽ കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിപ്പാണിത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 25,587 ആയി ഉയർന്നു. ചൊവ്വാഴ്ച 4,435 ആയിരുന്നു രാജ്യത്തെ പ്രതിദിന കോവിഡ് കണക്ക്.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.32 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവുമായി ഉയർന്നു. രാജ്യവ്യാപകമായി 220.66 കോടി വാക്സിനുകൾ ഇതുവരെ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Continue Reading