Connect with us

Crime

കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് വിൽക്കരുത്, നിർദേശം നൽകി ഡ്ര​ഗ് കൺട്രോളർ

Published

on

തിരുവനന്തപുരം: കോള്‍ഡ്രിഫ് കഫ്‌സിറപ്പ് കേരളത്തില്‍ നിരോധിച്ചു. തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച കഫ്‌സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി.

അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആര്‍ 13 എന്ന ബാച്ച് കേരളത്തില്‍ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം. എങ്കിലും ഈ ബ്രാന്‍ഡിന്റെ വില്‍പ്പന നിരോധിച്ചതായി ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു. ഈ ബ്രാന്‍ഡിന്റെ വില്‍പന തടയാനായി ആശുപത്രി ഫാര്‍മസികളിലും മെഡിക്കല്‍ സ്റ്റോറുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്.

കഫ്‌സിറപ്പിന്റെ സാമ്പിളുകള്‍ എടുത്ത് പരിശോധന നടത്തും എന്നും ഡ്രഗ് കണ്‍ട്രോളര്‍ അറിയിച്ചു. മറ്റ് ബ്രാന്‍ഡുകളുടെ സാമ്പിളുകളും ശേഖരിക്കും. കേരളത്തില്‍ നിര്‍മിക്കുന്ന ബ്രാന്‍ഡുകളുടെയും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തും.

Continue Reading