KERALA
ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർവെളിച്ചെണ്ണ സബ്സിഡിനിരക്കിൽ
കോഴിക്കോട്: ഓണത്തിന് സപ്ലൈകോ വഴി രണ്ട് ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കാർഡ് ഒന്നിന് രണ്ട് ലിറ്റർ വെളിച്ചെണ്ണയാണ് നൽകുക. വെളിച്ചെണ്ണ വില ഇനിയും കുറയുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന പരിശോധന നടത്തണമെന്നും മന്ത്രി അറിയിച്ചു.
വെളിച്ചെണ്ണ ഒഴികെ എല്ലാ സാധനങ്ങളും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ഇപ്പോൾ ലഭ്യമാണെന്നും വെളിച്ചെണ്ണ ഉടനെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സപ്ലൈകോയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നു പറഞ്ഞ മന്ത്രി ഇപ്പോൾ അവസ്ഥയിൽ മാറ്റം വന്നതായും പറഞ്ഞു
