KERALA
മെട്രോ യാത്രാ നിരക്ക് നാളെ മുതൽ പഴയ പടി ഇളവുകൾ ഇന്ന് കൂടി മാത്രം

കൊച്ചി: മെട്രോ യാത്രാനിരക്കു നാളെ മുതല്‍ വീണ്ടും പഴയ പടിയിലേക്ക് എത്തുന്നു. കോവിഡ് പശ്ചാതലത്തില്‍ പ്രഖ്യാപിച്ച ഇളവ് ഇന്നുകൂടി മാത്രമേ യാത്രക്കാര്‍ക്ക് ലഭിക്കുകയുള്ളു. നാളെ മുതല്‍ ആറ് സ്ലാബുകളില്‍ 10, 20, 30, 40, 50, 60 രൂപയായിരിക്കും നിരക്ക്.
കൊച്ചി വണ്‍ കാര്‍ഡ് ഓഫറുകളും മെട്രോ പുനഃസ്ഥാപിച്ചിട്ടുണ്ട്. കാര്‍ഡ് ഉടമകള്‍ക്ക് 20% ഇളവ് ലഭിക്കും. പ്രതിമാസ, ദ്വൈമാസ ട്രിപ് പാസുകളും ഉപയോഗിക്കാം. 60 ദിവസത്തേക്ക് 33 ശതമാനവും 30 ദിവസത്തേക്ക് 25 ശതമാനവുമാണ് ഇളവ്. വീക്ക് ഡേ, വീക്കെന്‍ഡ് പാസ് നിരക്ക് യഥാക്രമം 125, 120 രൂപ എന്ന നിലയിലാക്കി.
കോവിഡ് സാഹചര്യത്തില്‍ കൊച്ചി മെട്രോ യാത്രാ നിരക്ക് കുറച്ചിരുന്നു. പരമാവധി നിരക്ക് 60 ല്‍ നിന്ന് 50 ആയാണ് കുറച്ചത്.