KERALA
സമൂഹ മാധ്യമങ്ങളിലെ അവഹേളനങ്ങളിൽ സഹികെട്ട് ട്രാൻസ് ജൻഡർ സജന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു
കൊച്ചി: ട്രാന്‍സ്ജന്‍ഡര്‍ സജന ഷാജിയുടെ വോയിസ് ക്ലിപ്പ് പുറത്ത്. ഓഡിയോ ക്ലിപ്പ് പുറത്തുവന്നതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച സജനയെ എറണാകുളം മെഡിക്കല്‍ ടെസ്റ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്.
ബിരിയാണി വില്‍പ്പന നടത്താന്‍ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അടുത്തിടെ ഫേസ്ബുക്ക് ലൈവില്‍ എത്തിയടോടെയാണ് സജനയുടെ ദുരിതം പുറം ലോകം അറിയുന്നത്. പിന്നീട് നിരവധി പ്രമുഖരാണ് സഹായവുമായി സജനയെ തേടി എത്തിയത്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി തനിക്ക് നേരെ നടക്കുന്ന അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സുഹൃത്തുകള്‍ പറയുന്നു. അമിതമായി ഗുളികള്‍ കഴിച്ചാണ് സജനയെ ആസുപത്രിയില്‍ പ്രവേശിപ്പിച്ചത്.
