Crime
അടിയന്തരമായ ആരോഗ്യ പ്രശ്നങ്ങളില്ലാതതിനാൽ ശിവശങ്കറിനെ ഡിസ്ചാർജ് ചെയ്തു

തിരുവനന്തപുരം: അടിയന്തരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോര്‍ഡ് തീരുമാനത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍ ആശുപത്രി വിട്ടു. 23 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വിധി വന്നതിന് പിന്നാലെയാണ് എം ശിവശങ്കര്‍ ആശുപത്രി വിടുന്നത്. ഉച്ചക്ക് ശേഷം കൂടിയ മെഡിക്കൽ ബോര്‍ഡ് ശിവശങ്കറിന് കിടത്തി ചികിത്സ ആവശ്യമാകും വിധം വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വിലയിരുത്തിയിരുന്നു. ഡിസ്ചാര്‍ജ് നടപടികൾക്ക് ശേഷമാണ് ആശുപത്രിയിൽ നിന്ന് ശിവശങ്കര്‍ വീട്ടിലേക്ക് തിരിച്ചത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയത്. നിലവിൽ കിടത്തി ചികിത്സിക്കേണ്ട ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. നടുവേദന ഗുരുതരമല്ലെന്നും ഇതിന് വേദനസംഹാരികൾ മതിയെന്നുമാണ് മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയത്.