Connect with us

NATIONAL

ബിജെപി വിട്ട ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്; ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയായേക്കും

Published

on

ബെഗളൂരു: ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്. ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയാകും. ബോംബെ കര്‍ണാടക മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടര്‍. ഹുബ്ബള്ളി ധര്‍വാഡ് മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ ബിജെപി വിട്ടത്.
തന്നെ കോണ്‍ഗ്രസ് ഹൃദയപൂര്‍വം സ്വാഗതം ചെയ്‌തെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ പറഞ്ഞു. തുറന്ന മനസോടെയാണ് കോണ്‍ഗ്രസിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ക്ഷണിച്ചത് മല്ലികാര്‍ജുന്‍ ഖര്‍ഗെ മുതല്‍ ഡി കെ ശിവകുമാര്‍ വരെയുള്ള നേതാക്കള്‍ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടര്‍ പറഞ്ഞു.
ഷെട്ടര്‍ കോണ്‍ഗ്രസിന് മുന്നില്‍ ഒരു ഡിമാന്‍ഡുകളും മുന്നോട്ട് വച്ചിട്ടില്ലെന്ന് ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഒന്നും ഷെട്ടറിന് ഓഫര്‍ ചെയ്തിട്ടുമില്ല. കോണ്‍ഗ്രസില്‍ ചേരാന്‍ ഷെട്ടര്‍ സ്വമേധയാ തീരുമാനമെടുത്തതാണെന്നും ശിവകുമാര്‍ പറഞ്ഞു.

Continue Reading