Crime
സോളര്‍ കേസ് അന്വേഷിച്ച ഡിവൈഎസ്പിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളം: റിട്ടയേര്‍ഡ് ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ഏവൂരിലാണ് സംഭവം. ഇവിടെ രാമപുരം ക്ഷേത്രത്തിനു കിഴക്കുള്ള ലെവല്‍ ക്രോസ്സിലാണ് ഹരികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കാര്‍ അപകടമുണ്ടായ സ്ഥലത്തിനു സമീപം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തി.
അതേസമയം, ഹരികൃഷ്ണന്റെ മരണം ആത്മഹത്യയാണെന്നും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ പോക്കറ്റില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായാണ് വിവരം. ഹരിപ്പാട് സ്വദേശിയായ ഹരികൃഷ്ണന്‍ പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരിക്കെ സോളര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.