Crime
താനൂരില്‍ ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് ദിനേശന്‍ പിടിയില്‍

താനൂര്‍:താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടത്തില്‍ ബോട്ട് ഓടിച്ചിരുന്ന സ്രാങ്ക് ദിനേശന്‍ പിടിയില്‍. രണ്ട് ദിവസമായി ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു പോലീസ് . താനൂരില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.ഇതോടെ ബോട്ടപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍, ബോട്ടില്‍ എത്ര ആളുകള്‍ ഉണ്ടായിരുന്നു, അകടത്തിലേക്ക് നയിച്ച കാരണങ്ങള്‍, ബോട്ടിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കുമെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം ബോട്ടുടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരേ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ബോട്ടുടമ നാസറിനെ രക്ഷപെടാന്‍ സഹായിച്ച കുറ്റത്തിന് മൂന്നു പേരെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസില്‍ പോലീസ് പിടികൂടിയവരുടെ എണ്ണം അഞ്ചായി