Connect with us

Crime

ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതിയെ പോലുള്ള അധ്യാപകര്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കും

Published

on

തിരുവനന്തപുരം : ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അധ്യാപകര്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് വി ശിവന്‍ കുട്ടി. ഈ സൈസ് അദ്ധ്യാപകര്‍ വേറെയുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സന്ദീപിനെ പോലുള്ള അധ്യാപകനെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. സ്‌കൂളുകളിലെ ലഹരി ഉപയോഗത്തെ കര്‍ശനമായി നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു. കൊച്ചിയില്‍ അധ്യാപക സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ശിവന്‍കുട്ടി.

Continue Reading