Crime
ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിനു വേണ്ടി അഭിഭാഷകന്‍ ബി.എ ആളൂര്‍ഹാജരായി

കൊട്ടാരക്കര: ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ പ്രതി സന്ദീപിനു വേണ്ടി അഭിഭാഷകന്‍ ബി.എ ആളൂര്‍ഹാജരായി.സന്ദീപിനെ ശനിയാഴ്ച വരെ 5 ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. എന്നാല്‍ ഡോ. വന്ദനയെ കുത്താന്‍ ഉപയോഗിച്ച കത്രിക സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തതിനാല്‍ തെളിവെടുപ്പിന് പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്ന് ആളൂര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിടണമെന്ന ക്രൈബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.
ഡോക്ടറെ ആക്രമിച്ചതു കൊണ്ട് സന്ദീപിന് വൈദ്യസഹായം ലഭിച്ചില്ല എന്ന് ആളൂര്‍ ആരോപിച്ചു. സന്ദീപിന്റെ ഇടതു കാലിന് പരിക്കു പറ്റി, മറ്റാരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ആളൂരിന്റെ ആവശ്യം.