NATIONAL
25 മന്ത്രിമാരുടെ പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിയില്‍

25 മന്ത്രിമാരുടെ പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിയില്‍
ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണത്തിന്റെ അന്തിമ ചര്‍ച്ചകള്‍ക്ക്
പരിഗണിക്കേണ്ടവരുടെ പട്ടികയുമായി നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാറും വീണ്ടും ഡല്‍ഹിയിലേക്ക് തിരിച്ചു. നാളെ ഉച്ചയ്ക്ക് 12.30-നാണ് സത്യപ്രതിജ്ഞ. അതുകൊണ്ട് തന്നെ ഇന്ന് വൈകുന്നേരത്തിന് മുമ്പ് തന്നെ മന്ത്രിമാരുടെ പട്ടികയും വകുപ്പ് വിഭജനവും അന്തിമമാക്കേണ്ടതുണ്ട്.കെ.ജെ ജോര്‍ജും യു.ടി ഖാദറും ലിസ്റ്റില്‍ ഉൾപ്പെട്ടതായാണ് വിവരം
സമ്പൂര്‍ണ്ണ മന്ത്രിസഭയാകും ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചത്. മന്ത്രിസഭയില്‍ 25നും 30നും ഇടയില്‍ അംഗങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി.വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാല എന്നിവരുമായിട്ടാണ് ഡല്‍ഹിയില്‍ ഇന്ന് സിദ്ധരാമയ്യയും ഡി.കെ.യും കൂടിക്കാഴ്ച നടത്തുക.