Connect with us

KERALA

സോണ്ട ഇന്‍ഫ്രാടെക്കിന്റെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി.

Published

on

തിരുവനന്തപുരം : ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ വിവാദങ്ങളെ തുടര്‍ന്ന് സുപ്രധാന പദ്ധതികളില്‍നിന്നും സോണ്ട ഇന്‍ഫ്രാടെക്കിന്റെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുമെന്ന കരാറില്‍ കാലാവധി കഴിയാറായിട്ടും നടപടിയുണ്ടായില്ല. കൂടാതെ മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായി നിരവധി പ്രശ്‌നങ്ങളിലേക്കും വഴിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് സോണ്ടയെ മാറ്റാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.  

നിലവില്‍ ബിപിസിഎല്ലിനാണ് മാലിന്യത്തില്‍ നിന്നും സിഎന്‍ജി ഉത്പ്പാദിപ്പിക്കുന്ന കരാര്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിന് പിന്നാലെ സോണ്ട ഇന്‍ഫ്രാടെക്കിനോട് കണ്ണൂര്‍, കൊല്ലം നഗരസഭകള്‍ നോ പറഞ്ഞതും പുറത്തുവന്നിരുന്നു. ഇത് കൊച്ചി കോര്‍പ്പറേഷന് വരുത്തി വെച്ച നാണക്കേട് ചെറുതൊന്നുമല്ല. 

സ്വകാര്യ കമ്പനികള്‍ക്ക് വൈദ്യുതിയുണ്ടാക്കി വില്‍ക്കാന്‍ ടണ്‍ കണക്കിന് മാലിന്യവും ഒപ്പം അങ്ങോട്ട് പണം നല്‍കുന്ന ഭീമമായ ടിപ്പിംഗ് ഫീസും ആണ് വേസ്റ്റ് ടു എനര്‍ജി പദ്ധതികളില്‍ സംഭവിച്ചത്. ഇതോടെ ബ്രഹ്‌മപുരം തീപിടുത്തത്തിന് പിന്നാലെ കരാറില്‍ വീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കി സര്‍ക്കാര്‍ തന്നെ സോണ്ട ഇന്‍ഫ്രാടെക്കിനെ കൊച്ചി പദ്ധതിയില്‍ നിന്നും ഒഴിവാക്കി നാണക്കേടില്‍ നിന്നും തലയൂരുകയാണ് ചെയ്തത്. അതിന്റെ ഭാഗമെന്നോണമാണ് പദ്ധതി ബിപിസിഎല്ലിനിപ്പോള്‍ കൈമാറിയിരിക്കുന്നത്.  

Continue Reading