Connect with us

KERALA

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സംസ്ഥാനത്ത് ഇന്നും നാളെയും റദ്ദാക്കിയ ടെയിനുകൾ ഇവയാണ്

Published

on

തിരുവനന്തപുരം: ഇന്നും നാളയുമായി സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. തൃശ്ശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ-അങ്കമാലി സെക്ഷനുകള്‍ക്കുമിടയില്‍ എന്‍ജിനീയറിങ് ജോലികളും മാവേലിക്കര- ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ്(12202)
നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്സ്പ്രസ്(16650)
കൊച്ചുവേളി- നിലമ്പൂര്‍ രാജറാണി എക്സ്പ്രസ്( 16349)
തിരുവനന്തപുരം- മധുരൈ അമൃത എക്സ്പ്രസ് ( 16343)
കൊച്ചുവേളി- നിലമ്പൂര്‍ രാജറാണി എക്സപ്രസ് (16359)
തിരുവനന്തപുരം സെന്‍ട്രല്‍- മധുര അമൃത എക്സ്പ്രസ് (16343)
കൊല്ലം – എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06768)
കൊല്ലം – എറണാകുളം അണ്‍റിസര്‍വ്ഡ് മെമു (06778)
എറണാകുളം – കൊല്ലം മെമു എക്‌സ്പ്രസ് (06441)
കായംകുളം – എറണാകുളം- കായംകുളം മെമു എക്‌സ്പ്രസ് (16310/16309)
കൊല്ലം – കോട്ടയം- കൊല്ലം മെമു സ്‌പെഷല്‍ (06786/06785)
എറണാകുളം – കൊല്ലം മെമു സ്‌പെഷല്‍ (06769)

നാളെ റദ്ദാക്കിയ ട്രെയിനുകള്‍

ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്(12201)
നിലമ്പൂര്‍ റോഡ്- ഷൊര്‍ണൂര്‍ ജങ്ഷന്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06466)
മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ് ( 16344)
ഷൊര്‍ണൂര്‍ ജങ്ഷന്‍- നിലമ്പൂര്‍ റോഡ് അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് (06467)

Continue Reading