Connect with us

KERALA

എഐ ക്യാമറക്ക് ക്ലീൻ ചിറ്റ് .മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ സെക്രട്ടറി സ്ഥാനം ന

Published

on

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിനു പിന്നാലെ വ്യവസായ സെക്രട്ടറി സ്ഥാനത്തുനിന്നും ആരോഗ്യ വകുപ്പിലേക്ക് മാറ്റിയ മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ സെക്രട്ടറി സ്ഥാനം നൽകി സർക്കാർ. ആരോഗ്യവകുപ്പിനൊപ്പമാണ് വ്യവസായ വകുപ്പിന്‍റെ അധിക ചുമതല കൂടി നൽകിയത്. ഇതിനു പുറമേ മൈനിംഗ് ആന്‍റ് ജിയോളജി, പ്ലാന്‍റേഷൻ ചുമതല കൂടി ഹനീഷിനായിരിക്കും.

മേയ് 7 നാണ് എഐ ക്യാമറ വിവാദം കത്തി നിൽക്കവെ ഹനീഷിനെ വ്യവസായ വകുപ്പിൽ നിന്നും മാറ്റിയത്. ആദ്യം റവന്യു വകുപ്പിലേക്കും മണിക്കൂറുകൾക്കു ശേഷം ആരോഗ്യ വകുപ്പിലേക്കുമാണ് അദ്ദേഹത്തെ മാറ്റി പ്രതിഷ്ഠിച്ചിരുന്നത്. എഐ ക്യാമറയുമായി ബന്ധപ്പെട്ട് ക്ലീൻ ചിറ്റ് നൽകിയതിന് പിന്നാലെയാണ് വീണ്ടും ഹനീഷിനെ വ്യവസായ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്.

എം.ജി. രാജമാണിക്യത്തിന് തദ്ദേശ സ്വയം ഭരണവകുപ്പ് പ്രിൻസിപ്പൽ ഡയറക്‌ടർ സ്ഥാനത്തിനൊപ്പം നഗര വികസന വകുപ്പിന്‍റെ ചുമതല കൂടി നൽകി. വി. വിഗ്നേശ്വരിയാണ് പുതിയ കോട്ടയം കളക്ടർ. നിലവിൽ ഡോ. പി. കെ. ജയശ്രീയാണ് കോട്ടയം കളക്‌ടർ

Continue Reading