Connect with us

Education

പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന തുടരാൻ തീരുമാനം..

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താത്കാലിക ബാച്ചുകൾ തുടരാനും മാർജിനൽ സീറ്റ് വർധനവിനുമാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഗവൺമെന്‍റ് സ്കൂളുകൾക്ക് 30 ശതമാനം സീറ്റ് വർധനവ് ഉണ്ടാകും. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനവും, മാനേജ്മെന്‍റ് ആവശ്യപ്പെടുകയാണെങ്കിൽ 10 ശതമാനം കൂടി മാർജിനൽ വർധനവ് അനുവദിക്കും. കൊല്ലം എറണാകുളം തൃശൂർ ജില്ലകളിൽ 20 ശതമാനവും സീറ്റ് വർധനവ് ഉണ്ടാകും

Continue Reading