NATIONAL
മധ്യപ്രദേശില്‍ കര്‍ണാടക ആവര്‍ത്തിക്കും; 150 സീറ്റ് നേടും

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിൽ വരുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ സംഭവിച്ചത് മധ്യപ്രദേശിലും ആവര്‍ത്തിക്കും, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും’ രാഹുല്‍ പറഞ്ഞു. മധ്യപ്രദേശിലെ നേതാക്കളുമായി നടന്ന കൂടിയാലോചനകള്‍ക്ക് ശേഷമാണ് രാഹുല്‍ ഇത്തരമൊരു പ്രതികരണം നടത്തിയത്.ഞങ്ങള്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. ഞങ്ങളുടെ ആഭ്യന്തര വിലയിരുത്തല്‍ പ്രകാരം കര്‍ണാടകയില്‍ 136 സീറ്റുകള്‍ നേടി. ഇപ്പോള്‍ മധ്യപ്രദേശില്‍ 150 സീറ്റുകള്‍ നേടാന്‍ പോകുന്നുവെന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കമല്‍നാഥും ദിഗ്‌വിജയ് സിങും അടക്കമുള്ള നേതാക്കള്‍ ദേശീയ നേതൃത്വത്തെ കണ്ടു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ,രാഹുല്‍ ഗാന്ധി, കെ.സി.വേണുഗോപാല്‍ തുടങ്ങിയവരും കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വിജയത്തില്‍ പങ്ക് വഹിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവും യോഗത്തില്‍ പങ്കെടുത്തു.കര്‍ണാടക വിജയത്തിന് പിന്നാലെ മധ്യപ്രദേശിലും സുനില്‍ കനുഗോലുവിനും സംഘത്തിനും കോണ്‍ഗ്രസ് ചുമതല നല്‍കിയിരുന്നു.