Connect with us

KERALA

ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായമാണ്

Published

on


തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ നടത്തുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായമാണെന്നാണ് ബാലന്റെ ചോദ്യം.  

സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ തെറ്റില്ല. മലയാളികള്‍ മനസ്സറിഞ്ഞു സഹായിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റേയും ഇമേജ് ഉയര്‍ന്നാണെന്നും ആരോപണങ്ങള്‍ പ്രവാസികള്‍ പുഛിച്ച് തള്ളുമെന്നും എ.കെ ബാലന്‍. സ്‌പോണ്‍സര്‍ എന്നു പറഞ്ഞാല്‍ എന്താണെന്ന് ആദ്യം മനസ്സിലാക്കണം.സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ എന്താണ് തെറ്റ്? ഇപ്പോള്‍ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയിട്ടില്ലേ? വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ. മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ? ഇത് പണം പിരിക്കുന്നതല്ല. സ്‌പോണ്‍സര്‍ഷിപ്പാണ്. ദുരുപയോഗം പരിശോധിക്കാന്‍ ഓഡിറ്റ് ഉണ്ടെന്നും ബാലൻ പറഞ്ഞു.

Continue Reading