Education
പ്രായപരിധി കഴിഞ്ഞ36 കൗൺസിലർമാരെ അയോഗ്യരാക്കി കേരള സർവ്വകലാശാല

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്നും 36 കൗൺസിലർമാരെ അയോഗ്യരാക്കി കേരള സർവ്വകലാശാല. നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതുകൊണ്ടാണ് ഇവരെ അയോഗ്യരാക്കിയത്. ഇത്തരത്തിലുള്ള 36 യുണിവേഴ്സിറ്റി യൂണിയന്‍ കൗൺസിലർമാരെ അയോഗ്യരാക്കിയത്.
ഇന്നു ചേർന്ന കേരള സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. വിവിധ കോളെജുകളിൽ നിന്നും തെരഞ്ഞടുക്കപ്പെട്ട കൗൺസിലർമാരുടെ പ്രായം സംബന്ധിച്ച് കോളെജുകളിലെ പട്ടിക പരിശോധിച്ചിരുന്നു. 36 കൗൺസിലർമാരും നിശ്ചിത പ്രായപരിധി കഴിഞ്ഞവരാണെന്ന് കണ്ടെത്തി. ഇതേതുടർന്ന് ഇവരെ പട്ടികയിൽ നിന്നും നീക്കാന്‍ യോഗത്തിൽ തീരുമാനിച്ചു.”