KERALA
തെരുവു നായ കുറുകെച്ചാടി ബൈക്കില്‍നിന്ന് തെറിച്ചു വീണ് യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു.

കൊച്ചി: തെരുവു നായ കുറുകെച്ചാടിയതിനെത്തുടര്‍ന്ന് ബൈക്കില്‍നിന്ന് തെറിച്ചുവീണ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. സാള്‍ട്ടണ്‍ എന്ന യുവാവാണ് മരിച്ചത്. ഇന്ന് രാവിലെ കൊച്ചി കണ്ടെയ്നര്‍ റോഡില്‍ കോതാടിനടുത്താണ് അപകടം നടന്നത്. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് തെറിച്ചുവീണ സാള്‍ട്ടന്റെ ശരീരത്തിലൂടെ ലോറി കയറയിറങ്ങി.
കളമശ്ശേരിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു സാള്‍ട്ടണ്‍. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാവ് തല്‍ക്ഷണം മരിച്ചു.