Crime
തൊപ്പി’ കസ്റ്റഡിയിൽ; പൊലീസ് എത്തിയത് വാതിൽ ചവിട്ടിപ്പൊളിച്ച് കസ്റ്റഡിയിലെടുക്കുന്ന ലൈവ് വീഡിയോ യൂട്യൂബിലൂടെ പങ്കു വച്ച് തൊപ്പി

കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാലിനെ കസ്റ്റഡിയിൽ. എറണാകുളം എടത്തലയിലെ താമസസ്ഥലത്തു നിന്നുമാണ് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് നിഹാലിനെതിരെ കേസ് എടുത്തിരുന്നു.
വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഇതിന്‍റെ ലൈവ് വീഡിയോ തൊപ്പി യൂട്യൂബിലൂടെ പങ്കു വച്ചിരുന്നു. കസ്റ്റഡിയിലെടുത്ത നിഹാലിനെ പൊലീസ് വളാഞ്ചേരി സ്റ്റേഷനിൽ എത്തിച്ചു. ഇയാളുടെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
വളാഞ്ചേരി പെപ്പെ എന്ന ജെന്‍റ്സ് ഷോറൂമിന്‍റെ ഉദ്ഘാടനത്തിനായാണ് തൊപ്പി എത്തിയപ്പോഴാണ് കേസ്നാസ്പദമായ സംഭവം നടക്കുന്നത്. പരിപാടിയിൽ അശ്ലീല പ്രയോഗങ്ങളും, തെറിപ്പാട്ട് പാടിയതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയവുമായിരുന്നു. കൂടാതെ ഗതാഗതം തടസപ്പെടുത്തിയതിന്നും ഇയാൾക്കെതിരേ കേസെടുത്തിട്ടുണ്ട്. യൂട്യൂബിൽ 6 ലക്ഷത്തോളം ഫോളോവേഴ്സുള്ള യുവാവാണ് തൊപ്പി”