Connect with us

NATIONAL

മഹാരാഷ്ട്രയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേർ വെന്തു മരിച്ചു

Published

on

മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാനയിൽ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് 25 പേർ വെന്തു മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. 32 യാത്രക്കാരുമായി പോയ ബസിനാണ് തീപിടിച്ചത്. എട്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുൽധാനയിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു’

’25 പേരുടെ മൃതദേഹങ്ങൾ ബസിൽ നിന്ന് പുറത്തെടുത്തു.നാഗ്പുരിൽ നിന്നും പുണെയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. പുലർച്ചെയോടെ ബസ് റോഡരികിലുള്ള തൂണിലിടിച്ച് ഡിവൈഡറിലേക്ക് ഇടിച്ച് കയറി കീഴ്മേൽ മറിയുകയായിരുന്നു. പിന്നാലെ ബസിന് തീപിടിച്ചുവെന്ന് പോലീസ് വ്യക്തമാക്കി. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ കൂടുതൽ പേരും നാഗ്പുർ, വർധ, യവത്മൽ എന്നിവിടങ്ങളിൽ നിന്നാണുള്ളവരാണ്.

Continue Reading