Crime
മണിപ്പൂരിൽ രാജി നാടകം ബിരേൻ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് ആയിരങ്ങൾ

ഇംഫാൽ : രാജി”തീരുമാനത്തിൽ നിന്ന് പിന്മാറി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്. ആയിരക്കണക്കിന് പേരാണ് ബിരേൻ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ച് റോഡുകളിലും മുഖ്യമന്ത്രിയുടെ വസതിക്കു മുൻപിലുമായി തടിച്ചു കൂടിയത്.
സംസ്ഥാനത്ത് സാമുദായിക സംഘർഷങ്ങൾ കനക്കുന്ന സാഹചര്യത്തിൽ ബിരേൻ സിങ് രാജി വച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഗവർണർ അനസൂയ യൂകേയുമായുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ചയ്ക്കൊരുങ്ങിയതോടെയാണ് രാജി വച്ചേക്കുമെന്ന വാർത്തകൾ പരന്നത്.
ഇതേത്തുടർന്ന് ബിരേൻ സിങ് രാജി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ വസതിക്കു മുന്നിൽ വലിയ ജനക്കൂട്ടം തടിച്ചു കൂടി മനുഷ്യച്ചങ്ങല തീർത്തു. മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയവർ ബിരേൻ സിങ് തീരുമാനത്തിൽ നിന്ന് പിന്മാറുകയും രാജിക്കത്ത് വലിച്ചു കീറുകയുമായിരുന്നു.”