KERALA
ബി.ജെ.പി പിൻതുണയോടെ പിരായിരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദൾ (എസ്) അംഗം രാജിവയ്‌ക്കും.

പാലക്കാട് : ബി.ജെ.പി പിൻതുണയോടെ പിരായിരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദൾ (എസ്) അംഗം സുഹറ ബഷീർ രാജിവയ്‌ക്കും. ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്ന എൽഡിഎഫ് നിലപാടിന്റെ ഭാഗമാണ് രാജിയെന്ന് എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു. പഞ്ചായത്തിൽ എൽഡിഎഫിന് എട്ട് അംഗങ്ങളാണുള്ളത്. എന്നാൽ, 11 വോട്ട് ലഭിച്ചു. യുഡിഎഫിലെ മുസ്ലിംലീഗ് അംഗം ഷെറീന ബഷീറിന് 10 വോട്ട് ലഭിച്ചു. മൂന്ന് ബിജെപി അംഗങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യുകയായിരുന്നു
വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സാദിക് ബാഷ 10 വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ എ മോഹൻദാസിന് (സിപിഐ എം) എട്ട് വോട്ട് ലഭിച്ചു. അടുത്തദിവസം തന്നെ സുഹറ ബഷീർ രാജിവയ്‌ക്കുമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.
രണ്ടര വർഷത്തിനുശേഷം അധികാര കൈമാറ്റം നടത്താമെന്ന ധാരണയെത്തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ എസ് സുമതിയും വൈസ് പ്രസിഡന്റായിരുന്ന ലീഗിലെ എച്ച് ഷമീറും രാജിവച്ചത്.