Connect with us

NATIONAL

രാഹുല്‍ ഗാന്ധിക്കായി ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ് പുതിയൊരു വീടൊരുങ്ങുന്നു

Published

on

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അപകീര്‍ത്തികേസില്‍ പാര്‍ലമെന്റഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയേണ്ടിവന്നിരുന്നു. ഇപ്പോഴിതാ രാഹുല്‍ ഗാന്ധിക്കായി ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ് പുതിയൊരു വീടൊരുങ്ങുകയാണ്.

നിസാമുദ്ദീന്‍ ഈസ്റ്റിലാണ് ഷീലാ ദീക്ഷിതിന്റെ വീടുള്ളത്. ഈ വീട്ടില്‍ താമസിച്ചിരുന്നത് ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതായിരുന്നു. എന്നാല്‍ സന്ദീപ് മറ്റൊരു വീട്ടിലേക്ക് മാറിയതിനാലാണ് രാഹുലിന് വസതിയൊരുങ്ങുന്നത്.നിസാമുദ്ദീന്‍ ഈസ്റ്റിലുള്ള വീട്ടിലാണ് 1991 മുതല്‍ 1998 വരെയും മുഖ്യമന്ത്രിപദം ഒഴിഞ്ഞശേഷം 2015-ലും ഷീലാ ദീക്ഷിത് താമസിച്ചത്. നിലവില്‍ അമ്മ സോണിയ ഗാന്ധിയുടെ വീട്ടിലാണ് രാഹുല്‍ ഗാന്ധി താമസിക്കുന്നത്.
രാഹുല്‍ ഗാന്ധി വാടകയ്ക്ക് താമസിക്കാന്‍ ഉടന്‍തന്നെ ഇവിടേക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിച്ചശേഷമായിരിക്കും ഇവിടേക്ക് രാഹുല്‍ ഗാന്ധി എത്തുകയെന്നാണ് വിവരം.

Continue Reading