Crime
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സഹോദരനും ബന്ധുവായ യുവാവും കസ്റ്റഡിയില്‍.

മലപ്പുറം: മങ്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സഹോദരനും ബന്ധുവായ യുവാവും കസ്റ്റഡിയില്‍. പതിനാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് 24 വയസ്സുള്ള സഹോദരനെയും ബന്ധുവായ യുവാവിനെയും കസ്റ്റഡിയിലെടുത്തത്.
പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നതെന്നും രണ്ടുപ്രതികളെയും കസ്റ്റഡിയിലെടുത്തതായും മങ്കട പോലീസ് അറിയിച്ചു.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പത്താംക്ലാസ് വിദ്യാര്‍ഥിനി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. പതിനാലുകാരി നിലവില്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് വിവരം. സ്വന്തം വീട്ടിലും സമീപത്തുവെച്ചുമാണ് കുട്ടി പീഡനത്തിനിരയായതെന്നും പറയുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്”